അഹങ്കാരികളെ അള്ളാഹു കൈകാര്യം ചെയ്യുക തന്നെ ചെയ്യും !!!
"അതിനാല്‍ കല്‍പിക്കപ്പെടുന്നതെന്തോ അത് അങ്ങ് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരിൽ അങ്ങയെ രക്ഷപ്പെടുത്താൻ നാം മതിയായവനാണ്" സൂറത്ത് ഹിജ്റിലെ 95-96 ആയത്തുകൾ ഇറങ്ങിയ ത് മക്കയിലാണ്.തിരുനബി (സ്വ) പ്രബോധ നം തുടങ്ങി മൂന്നു വർഷം പിന്നിട്ടിരുന്നു.
ഒരു തിങ്കളാഴ്ചയാണ് പുണ്യ നബി(സ്വ) ക്ക് പ്രബോധന ദൗത്യം ലഭിച്ചത്. അടുത്ത ദിവസം ചൊവ്വ അലി (റ) വിശ്വാസിയായി. പിന്നീട് പ്രിയ പത്നി ഖദീജ (റ) സത്യ വിശ്വാ സം പുൽകി.
ഒരു ദിവസം അബൂത്വാലിബ് മകൻ ജഹ്ഫ ർ (റ)ന്റെ കൂടെ ആറ്റലോരുടെ സമീപം വന്നു. അപ്പോൾ അവിടുന്ന് നിസ്കാരത്തി ലായിരുന്നു. വലത് ഭാഗത്തായി അലി (റ) തുടർന്നിരിക്കുന്നു. കൂടെയുള്ള ജഹ്ഫർ (റ)നോടായി അബൂത്വാലിബ് പറഞ്ഞു "നിന്റെ പിതൃവ്യ പുത്രന്റെ കൂടെ തുടർന്നു നിസ്കരിക്കൂ " അപ്പോ അദ്ധ്യേഹം ഇടതു വശത്ത് തുടർന്ന് നിസ്കാരം ആരംഭിച്ചു.
തുടർന്നുള്ള ദിനങ്ങളിൽ നബി(സ്വ) നീസ് കരിക്കുമ്പോൾ അലി (റ), ഖദീജ (റ), ജഹ്ഫർ (റ) തുടർന്ന് നീസ്കരിക്കും. മൂന്ന് വർഷത്തോളം ഈ നില തുടർന്നു.
മൂന്ന് വർഷത്തിനു ശേഷമാണ് പ്രസ്തുത ആയത്ത് ഇറങ്ങുന്നത്.
തിരു നബി(സ്വ) യെ പരിഹസിച്ച് പ്രയാസ പ്പെടുത്തുന്നവർ ശത്രു നിരയിൽ പ്രധാനമാ യും അഞ്ചുപേരാണ്. വലീദുബ്നു മുഗീറ, ആസ്വീമുബ്നു വാഇൽ, അസ് വദുബ്നു അബ്ദിൽ മുത്തലിബ്, അസ് വദുബ്നു അബ്ദു യഊസ്, ഹർസുബ്നു ത്വലാത്വല തുൽ ഖുസാഈ എന്നിവരായിരുന്നു അവർ.
ആരംഭ റസൂൽ(സ്വ)യും ജീബ്രീൽ (അ) ഒന്നിച്ച് നിൽക്കുമ്പോഴാണ് അതുവഴി ദുഷ്ടനായ വലീദു ബ്നു മുഗീറ കടന്നു പോയത്. (അവന്റെ ശല്യം സഹിക്കവയ്യാ തെ തിരുനബി(സ) അവനെതിരെ പ്രാർ ത്ഥിച്ചിരുന്നു.തന്മൂലം അവൻ അന്ധനാവു കയും അവന്റെ പുത്രൻ ബദറിൽ കൊല്ല പ്പെടുകയും ചെയ്തു.)
ജിബ്രീൽ(അ): ആരംഭ റസൂലെ ഇവൻ അങ്ങയെ പരിഹസിച്ച് ബുദ്ധിമുട്ടിക്കാറുണ്ടോ?
നബി(സ്വ): അതെ
വലീദിന്റെ നടത്തിനിടെ ഖുസാഅ ഗോത്ര ത്തിൽ പ്പെട്ട ഒരുവന്റെ ചാട്ടുളി ശരീരത്തി ൽ തറക്കാനിടയായി.അവിടം നിണം പൊ ടിഞ്ഞു.ആ ഭാഗത്തിനു നേരെ ജീബ്രീൽ (അ) വിരൽ ചൂണ്ടി. വീട്ടിലെത്തിയ വലീദ് തന്റെ കട്ടിലിൽ കയറി കിടന്നുറങ്ങി. തന്റെ പുത്രി കിടന്നിരുന്നത് അതേ കട്ടിലിനടിയി ലായിരുന്നു. വലീദ് അതിവേഗം ഉറങ്ങി. ജിബ്രീൽ (അ) ചൂണ്ടിയ ഭാഗം പിളർന്നു വന്നു. രക്തം ധാരയായി ഒഴുകി.ഒലിച്ചിറ ങ്ങിയ രക്തം പുത്രിയുടെ വിരിപ്പ് നനച്ചു. ഞെട്ടിയുണർന്ന അവൾ വെള്ളം നിറച്ച തോൽപാത്രം കെട്ടിഴിഞ്ഞതാണന്ന് ധരിച്ചു. മാതാപിതാക്കളെ വിളിച്ചുണർത്തി കാര്യം ധരിപ്പിച്ചു. എഴുനേറ്റിരുന്നു വിലീദ് നോക്കിയപ്പോൾ കാര്യം പിടികിട്ടി. കാൽ പിളർന്ന് രക്തം ഒഴുകുന്നു. അദ്ധ്യേഹം പറഞ്ഞു "വെള്ളം മറിഞ്ഞതല്ല, മറിച്ച് നിന്റെ പിതാവിന്റെ കാൽ മുറിഞ്ഞ് അപക പ്പെട്ട് രക്തം ഒഴുകുകയാണ് " മാരകമായ ആ മുറിവ് കാരണമായി വലീദ് നീചമായ അന്ത്യം വരിച്ചു.
നബി(സ്വ)യുടെ കഠിന വിരോധിയും അവി ടുത്തെ ക്രൂരമായി പരിഹസിക്കുകയും ചെയ്തിരുന്ന റബീഅത്ത് ബ്നുൽ അസ് വദ് കടന്നു വന്നു.തിരുനബി(സ)യോടൊ പ്പം ജിബ്രീൽ(അ) ഉണ്ട്. അവന്റെ കണ്ണിനു നേരെ ജിബ്രീൽ വിരൽ ചൂണ്ടി. അതോടെ അവൻ പൂർണ അന്ധനായി മാറി. അവൻ മരിച്ചു വീണു.അൽപം കഴിഞ്ഞു അസ് വദ്ബ്നു അബ്ദു യഊസ് കടന്നു വന്നു. ആറ്റലോരെ പരിഹസിക്കുന്ന മറ്റൊരു കഠിന ശത്രുവാണവൻ. അവന്റെ ഉദരത്തി നു നേരെ ജിബ്രീൽ വിരൽ ചൂണ്ടി.ആ നിമി ശം അവർ ചർദ്ദി ആരംഭിച്ചു.തുടർച്ചയായ ചർദ്ദി!! അവസാനം വയർ പൊട്ടി അവൻ ചത്തു മലച്ചു.
ആസ്വ് ബ്നു വാഇലും അൽപം കഴിഞ്ഞു
അതു വഴി വന്നു. അവന്റെ കാൽലക്ഷ്യമാ ക്കി ജിബ്രീൽ(അ) വിരൽ ചൂണ്ടി.തുടർന്നു വഴിയിൽ കിടന്നിരുന്ന മൂർച്ചയേറിയ ഒരു മുള്ള് അവന്റെ പാദത്തിനടിയിൽ തുളച്ചു കയറി. മറുഭാഗത്തിലൂടെ മൾ തലപ്പ് കാണപ്പെട്ടു. അസഹ്യമായ വേദന കൊണ്ട് അവൻ അട്ടഹസിച്ചു. വേദനയുടെ പര കോടി പുൽകിയ അവൻ അവിടെ തന്നെ മരിച്ചു വീണു. അവശേഷിക്കുന്ന ഹർ സു ബ്നു ത്വലാത്വലത് അൽപം കഴിഞ്ഞപ്പോൾ അതു വഴി വന്നു. അവന്റെ മുഖത്തിനു നേരെ ജിബ്രീൽ ചൂണ്ടി. ജബൽ തിഹാമക്കു നേരെയാണ് അവൻ പോയത്. അവിടെ വെച്ച് ആകാശത്ത് നിന്ന് ഒരാക്രമണം അവനു നേരെ പൈതിറങ്ങി.ആ അദൃശ്യ ആക്രമണ ത്തിന്റെ ശക്തിയാൽ വയർ പിളർന്നു അവൻ മരിച്ചുവീണു.
"പരിഹാസക്കാരിൽ അങ്ങയെ രക്ഷപ്പെടുത്താൻ നാം മതിയായവനാണ്" എന്ന് അല്ലാഹു പറഞ്ഞതിന്റെ അർത്ഥ മിതാണ്.
Post a Comment