ഖുർആൻ മധുരിമ
ഉത്ബത്തുബ്നു റബീഅ മക്കയിലെ ഖുറൈശികളുടെ നേതാവാണ്. പക്ഷെ അബൂജഹ്ൽ അബൂലഹബ് തുടങ്ങിയ പിശാചുക്കളെ പോലെ സദാസമയം ക്രൗര്യവും, ഭീകരതയും പ്രകടിപ്പിക്കുന്ന മൃഗീയ സ്വഭാവിയായിരുന്നില്ല. പൊതുവെ ശാന്ത പ്രകൃതിക്കാരനായിരുന്നു.
പതിവു പോലെ കഅബാ പരിസരത്തുള്ള തങ്ങളുടെ ക്ലബ്ബിൽ സമ്മേളിച്ചിരിക്കുകയാ ണ് ഖുറൈശികൾ. എല്ലാ നേതാക്കളും ഉണ്ട് .കൂട്ടത്തിൽ ഉത്ബത്തുബ്നു റബീഅയും ഉണ്ട്.തിരു നബി(സ്വ) ഏകനായി അല്ലാഹു വിന് ഇബാദത്തിൽ മുഴുകി മസ്ജിദുൽ ഹറാമിലുണ്ട്. ഖുറൈ ശികളുടെ ഇത്തരം സംഗമങ്ങളിൽ ചർച്ചാ വിഷയം തിരുനബി(സ്വ)ക്കെതിരു യുള്ള ആക്രമങ്ങളായിരിക്കും. ആറ്റലോർക്കെതി രെയുള്ള കുതന്ത്രങ്ങൾ, ചതി, വഞ്ചന, ഗൂഢാലോചന, ആക്രമണാ സൂത്രണം .. തുടങ്ങിയവയാൽ സജീവമായിരിക്കും. ഇപ്പോഴും സ്ഥിതി തഥൈവ..
ഉത്ബത്തുബ്നു റബീഅ എഴുനേറ്റ് ഇപ്രകാരം പറഞ്ഞു "ഞാൻ ചെന്ന് മുഹമ്മദുമായി സംസാരിക്കട്ടെ. ചില വാഗ്ദത്വങ്ങൾ നൽകി പ്രലോഭിപ്പിക്കുവാ ൻ ശ്രമിക്കുകയും ചെയ്യാം. ചിലപ്പോൾ അദ്ദേഹം സ്വീകരിക്കും. എങ്കിൽ നമുക്കത് അദ്ദേഹത്തിനു നൽകാം. അതോടെ അദ്ദേഹം തന്റെ പ്രബോധനത്തിൽ നിന്ന് മാറിനിൽക്കുകയും ചെയ്തേക്കാം"
ധീരനനും, യുദ്ധ നിപുണനും, ഉയർന്ന മന:ക്കരുത്തിന്നു ടമയുമായ സയ്യിദു ശ്ശുഹദാഅ ഹംസത്തുൽ കറ് റാർ (റ)ന്റെ ഇസ്ലാമാശ്ലേഷണം നടന്നയുടനെയായിരു ന്നു ഈ ചർച്ചകളൊക്കെയും. നബി(സ്വ) പ്രബോധനം പുരോഗമിക്കുന്നുവെന്നും , ധീരരും ബുദ്ധിശാലികളുമായ നിരവധി പേർ ഇസ്ലാമിലേക്കാകർഷിക്കപ്പെടുന്നു ണ്ടെന്നും ,അനുദിനം ഇസ്ലാം വളരുകയാ ണന്നും, മെമ്പർമാരുടെ എണ്ണം ഇസ്ലാമിൽ അൽഭുതകരമായ വിധം വർദ്ധിച്ചിട്ടുണ്ടെ ന്നും അവർ വിലയിരുത്തി. പണം, സ്ഥാനമാനം, ഭരണം, അംഗബലം, അധികാര ദണ്ഡ്, പാരമ്പര്യ പിന്തുണ, തുടങ്ങി ഭൗതിക ഘടകങ്ങൾ എല്ലാം മേളിച്ചിട്ടും മുഹമ്മദ് നബി (സ്വ) തുടങ്ങി വെച്ച പ്രബോധനം വിപ്ലവങ്ങൾ സൃഷ്ടിച്ച് മുന്നേറുന്നത് അവരെ വല്ലാതെ ആശങ്കപ്പെടുത്തി.അതിനു തടയിടാൻ എന്തുണ്ട് വഴി എന്ന് ഗാഢമായി അവർ ആലോചിക്കുമ്പോഴാണ് ഉത്ബത്ത് ബ്നു റബീഅ ഈ ആശയം മുന്നോട്ട് വെച്ചത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തെ എല്ലാവ രും പിന്തുണച്ചു. അവർ പറഞ്ഞു "ഓ അബുൽ വലീദ്, വളരെ നല്ല അഭിപ്രായമാ ണ് താങ്കൾ പറഞ്ഞത്. ഞങ്ങളെല്ലാവരും താങ്കളുടെ കൂടെയുണ്ടാവും.വേഗം ചെന്ന് മുഹമ്മദുമായി സംസാരിക്കൂ. ഈ പ്രബോ ധന പ്രവർത്തനം അവസാനിപ്പിക്കാൻ മുഹമ്മദ് എന്ത് ആവശ്യപ്പെട്ടാലും നമുക്ക് നൽകാം"
പ്രതീക്ഷിച്ചതിലധികം പിന്തുണ അവരിൽ നിന്ന് ലഭിച്ചപ്പോൾ ഉത്ബത്ത്ബനു റബിഅക്ക് നവോന്മേശം കൈവന്നു. അവരുടെ പിന്തുണയിൽ നിന്ന് അദ്ദേഹം ഊർജ്ജം വലിയ തോതിൽ സ്വീകരിച്ചു.
ഈ മഹാപ്രപഞ്ചത്തെ അവർണനീയമാ യി സൃഷ്ടിച്ച സർവ്വാധിപന്റെ മത പ്രചാരണത്തിൽ നിന്ന് വേർപ്പെട്ട് നിൽക്കാൻ പ്രപഞ്ച സൃഷ്ടിപ്പിന്റെ നിദാന മായ ആറ്റൽ (സ്വ)യെ കൈക്കൂലി നൽകി പ്രചോദിപ്പിക്കാനാണ് അവരുടെ ശ്രമം!!
കഷ്ടം.. സഹതപിക്കാം.
ഉത്ബത്ത് ബ്നു റബീഅ എഴുനേറ്റു. ശാന്തനായി തിരുനബി (സ്വ)യുടെ സമക്ഷം ചെന്ന് പ്രസന്ന വദനനായി ഇരുന്നു.
ശാന്തതയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി "സഹോദരാ, താങ്കൾക്കറിയാമ ല്ലോ അങ്ങ് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെ ട്ടവനായിരുന്നു.എല്ലാവരുടെയും ഹൃദയത്തിൽ താങ്കൾക്കുണ്ടായിരുന്ന സ്ഥാനം വളരെ ഉയർന്നതായിരുന്നു. "അൽ അമീൻ " എന്ന സ്ഥാനപേര് നൽകി മാത്രമാണ് ഞങ്ങൾ അങ്ങയെ അഭിസംബോധനം ചെയ്തിരുന്നത്. ഞങ്ങ ളിലെ ഏറ്റവും ഉയർന്നതും കുലീനവുമായ ഖുറൈശി ഗോത്രമാണ് അങ്ങയുടെ കുടുംബം. താങ്കൾ ഒരു തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഒന്നടങ്കം അത് അംഗീകരിച്ചിരുന്നു. കഅബ പുനർനിർമാ ണ ഘട്ടം ഹജറുൽ അസ് വദ് സ്ഥാപിക്കു ന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം അങ്ങനയാണല്ലോ പരിഹരിക്ക പ്പെട്ടത്. പക്ഷെ ഇന്ന് ഞങ്ങൾ അങ്ങയെ എതിർക്കുന്നു. കാരണം ഗൗരവമേറിയ കാര്യവുമായാണ് ഇപ്പോൾ അങ്ങ് വന്നത്. ഇതുവരെ ഞങ്ങൾ ആരാധിച്ചു വന്നിരുന്ന വിഗ്രഹങ്ങളെ കുറ്റപ്പെടുത്തുന്നു. അത് വിഡ്ഢിത്തമാണന്ന് പറയുന്നു.മുൻഗാമികളിലൂടെ കൈമാറപ്പെട്ട വിശ്വാസം, ബഹുദൈവ വിശ്വാസത്തെ ഏക ദൈവ വിശ്വാസമാക്കാൻ ശ്രമിക്കുന്നു."
അതിനാൽ മുഹമ്മദ്, ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ "ചില ഫോർമുലകൾ ഞാൻ മുന്നോട്ട് വെക്കാം. അതിനെ കുറിച്ച് ഒന്ന് ചിന്തിക്കാമോ "
ബുദ്ധിയും വിവേകവുമുള്ള മനുഷ്യൻ തങ്ങളുടെ കൈ കൊണ്ട് കൊത്തിയുണ്ടാ ക്കിയ വിഗ്രഹങ്ങളെ ആരാധിക്കുകയും ദൈവമായി കണ്ട് സഹായം അർത്ഥിക്കുകയും ചെയ്യുന്നതിലെ ബുദ്ധിശൂന്യത മുത്ത് നബി(സ്വ)അവരെ ബോധ്യപ്പെടുത്തി യതാണ്.അത് ഉൾകൊണ്ട് കുലീനമായി ചിന്തിക്കുന്നതിനു പകരം തിരുത്തുന്നത് മഹാ അപരാധമായി കാണുന്നത് എത്ര മാത്രം അജ്ഞതയാണ്....!!!
" അബുൽ വലീദ്, താങ്കൾക്ക് പറയാനുളള ഫോർമുല എന്താണന്ന് പറയൂ " അദ്ദേഹം പറയുന്നത് പൂർണമായും ശ്രവിച്ച ശേഷം തിരുനബി (സ) പറഞ്ഞു.
അദ്ദേഹം തുടർന്നു "സഹോദരാ, നേത്രത്വമാണ് താങ്കളുടെ ലക്ഷ്യം എങ്കിൽ അത് ഞങ്ങൾ സാധിപ്പിച്ചു തരാം. അങ്ങയെ ഞങ്ങളുടെ നേതാവായി അവരോധിക്കാം.പണമാണ് ഉന്നമെങ്കിൽ താങ്കൾ ആഗ്രഹിക്കുന്ന ധനം നൽകി ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ ധനിക നായി അങ്ങയെ ഞങ്ങൾ മാറ്റിത്തരാം. ഇനി അങ്ങേക്ക് വല്ല രോഗവും ബാധിച്ചിട്ടു ണ്ടങ്കിൽ ഞങ്ങൾ ചികിൽസിക്കാം. ഇത്രയും ശാന്തമായി കേട്ട ശേഷം തിരു നബി(സ) പ്രതികരിച്ചു "ഓ, അബുൽ വലീദ്,താങ്കൾക്ക് പറയാ നുള്ളത് തീർന്നോ? "
ഉത്ബത്ത്ബ്നു റബീഅ: അതെ.
നബി(സ): എങ്കിൽ ഞാൻ പറയുന്നത് കേൾക്കാമോ?
ഉത്ബത്ത്ബ്നു റബീഅ: അതെ, ഞാൻ കേൾക്കാം.
തിരുനബി (സ്വ) സൂറത്ത് ഫുസ്സ്വിലത്ത് പാരായണം ചെയ്യാൻ ആരംഭിച്ചു. മുത്ത് നബി(സ്വ)യുടെ ശ്രവണ മധുരമായ പാരായണം കേട്ട് ഉത്ബത്ത് ബ്നു റബീഅ അമ്പരന്നു. അതിന്റെ ആശയ സമ്പുഷ്ടത യും സാഹിത്യ മൂല്യവും അദ്ദേഹത്തെ ചിന്തിപ്പിച്ചു. മുത്ത് നബി (സ) യുടെ അവർണനീയ ഭംഗിയുള്ള പാരായണത്തിൽ പരിസരം മറന്നു അദ്ദേഹം അതിൽ ലയിച്ചു ചേർന്നു.ഇരു കൈകളും പിന്നോട്ട് കുത്തിയിരുന്നു അദ്ദേഹം ത്വാഹാ റസൂൽ(സ്വ)യുടെ പാരായണത്തിൽ അലിഞ്ഞു ചേർന്നു.
തിരു നബി (സ) ആദ്യത്തെ മുപ്പത്തി എട്ട് സൂക്തങ്ങൾ ഓതി.സജദയുടെ ആയത്ത് (സുജൂദിന്റെ ആയത്ത്) എത്തിയപ്പോൾ അവിടുന്ന് സുജൂദ് ചെയ്തു.
എന്നിട്ടവിടുന്ന് പറഞ്ഞു "ഓ അബുൽ വലീദ് ,താങ്കൾ കേട്ടല്ലോ? ഇതാണ് ഖുർആൻ.അല്ലാഹുവിന്റെ കലാം. ഇതിന്റെ വക്താവ് ആവണോ വേണ്ടയോ എന്ന് താങ്കൾക്ക് ചിന്തിക്കാം.
അദ്ദേഹം എഴുനേറ്റ് ഖുറൈശികൾക്കരി കിലേക്ക് നീങ്ങി. ഖുർആൻ തീർത്ത മധുരം ഹൃത്തടത്തിൽ ഇപ്പോഴും സജീവമാണ്. ഖുർ പാരായാണം മനസ്സിന് സമ്മാനിച്ച ശാന്തത മുഖത്ത് നന്നായി പ്രകടമാണ്. അദ്ദേഹത്തിന്റെ മുഖഭാവം കണ്ട് അവർ പരസ്പരം പറഞ്ഞു "അബുൽ വലീദ് അങ്ങോട്ട് പോയ മുഖവു മായല്ലല്ലോ തിരിച്ചു വരുന്നത് "
തിരിച്ചെത്തിയ ഉത്ബത്ത് അവർക്കിടയിൽ ഇരുന്നു.
" അബുൽ വലീദ്,പോയ കാര്യം എന്തായി?" അവർ അന്വേഷിച്ചു.
അദ്ദേഹം പറഞ്ഞു "മുഹമ്മദിൽ നിന്ന് ചില വാചകങ്ങൾ ഞാൻ കേട്ടു. എന്തൊരു മധുരിതമാണത്..! ഇത്രമേൽ മധുര പൂർണ വും ആശയ സമ്പന്നവും സാഹിത്യ സമ്പൂർണവുമായ മാറ്റാരു വാചകം ഞാൻ കേട്ടിട്ടില്ല.
അല്ലാഹുവാണ് സത്യം ,അത് ഗദ്യമോ പദ്യ മോ അല്ല.
ഖുറൈശികളെ നിങ്ങൾ ഞാൻ പറയുന്നത് അനുസരിക്കൂ.. മുഹമ്മദിനെ നമുക്ക് വെറുതെ വിടാം. അദ്ദേഹം പാരായണം ചെയ്യുന്ന ഖുർആൻ തീർത്തും അൽഭുതകരമാണ്. മനുഷ്യ കഴിവിനപ്പുറത്തുള്ള ഒന്നാണത്. അദ്ദേഹം തന്റെ ആശയവുമായി അറബികളിലേക്കി റങ്ങി ആരാലെങ്കിലും പരാജയപ്പെടുത്ത പ്പെട്ടാൽ ആ ശല്യം നമുക്കൊഴിയുമല്ലോ. ഇനി അദ്ദേഹം ഉന്നത വിജയം നേടി എല്ലായിടത്തും ഉയർന്ന സ്ഥാനം കൈവരി ച്ചാൽ അതിൽ നമുക്കും നാട്ടുകാരെന്ന നിലക്ക് അഭിമാനിക്കാം. മാത്രമല്ല അദ്ദേഹത്തിന്റെ വിജയം നിമിത്തം നമുക്കും ഉന്നത വിജയം നേടാം.
ഇത്രയും ശ്രവിച്ച വിഡ്ഢികളായ ഖുറൈശികൾ പറഞ്ഞു "അബുൽ വലീദ് മാരണത്തിലൂടെ മുഹമ്മദ് താങ്കളെയും കീഴ്പ്പെടുത്തിക്കളഞ്ഞല്ലോ"
അത് കേട്ടു അദ്ദേഹം പ്രതികരിച്ചു " എന്റെ അഭിപ്രായം ഇപ്രകാരമാണ്. നിങ്ങൾക്ക് തോന്നിയപോലെ ചെയ്യാം "
Post a Comment