ഒരു അത്ഭുത തോട്ടത്തെ കുറിച്ചറിയൂ !!!



വർഷത്തിൽ രണ്ട് പ്രാവശ്യം വിളവ്
 നൽകുന്ന തോട്ടം:
.............................
തിരു നബി(സ്വ) തങ്ങൾക്ക് പത്ത് വർഷ ത്തോളം സേവനം ചെയ്യാൻ അവസരം ലഭിക്കുക വഴി അപൂർവ്വ സൗഭാഗ്യത്തിനുടമയായ പ്രസിദ്ധ സ്വഹാബിയാണ് മഹാനായ അനസ്(റ).
മഹാനവർകൾ പറയുന്നു: ഞാൻ ചെറിയ കുഞ്ഞായിരിക്കുമ്പോൾ എന്റെ ഉമ്മ എന്നെ ഹബീബായ നബി(സ്വ)യുടെ സമീപം കൊണ്ട് ചെന്ന് ഇപ്രകാരം പറഞ്ഞു "അല്ലാഹുവിന്റെ റസൂലെ, ഇത് എന്റെ മകൻ കുഞ്ഞ് അനസാണ്. അങ്ങേക്ക് സേവനം ചെയ്യാൻ വേണ്ടിയാണ് ഞാനിവനെ കൊണ്ട് വന്നത്. അങ്ങ് ഇവനു വേണ്ടി ദുആ ചെയ്യണം.
അവിടുന്ന് എനിക്കുവേണ്ടി പ്രാർത്ഥിച്ചു  "അല്ലാഹുവെ അനസിന് സമ്പത്തും സന്താനങ്ങളും ധാരാളം നൽകേണമേ "
ഇന്ന് എനിക്ക് ധാരാളം സമ്പത്തുണ്ട്. സന്താനങ്ങളായി എനിക്ക് മക്കളും മക്കളുടെ മക്കളുമായി നൂറിലധികം കുട്ടികളുണ്ട്.
തിരു നബി(സ്വ) തങ്ങളെ ഒരു പതിറ്റാണ്ട് കാലത്തോളം സേവിച്ച അനസ് (റ) വിനു നബി(സ്വ)യുടെ പ്രാർത്ഥന ഫലമായി. നിരവധി സമ്പത്ത് കൈവന്നു. അവയിലൊരു ഈത്തപ്പഴ തോട്ടമുണ്ടായി രുന്നു. വർഷത്തിൽ രണ്ടു തവണയായിരു ന്നു അതിൽ നിന്ന് വിളവെടുത്തിരുന്നത്. അതെ തോട്ടത്തിൽ ഒരു റൈഹാൻ (തുളസി) ചെടി യുമുണ്ടായിരുന്നു. കസ്തൂരിയുടെ സുഗന്ധമായിരുന്നു അതിൽ നിന്ന് അടിച്ച് വീശിയിരുന്നത്.

No comments

Powered by Blogger.