വാനിലെ ചന്ദ്രിക പിളർന്നു പോയി !!!
ഒരു ദിവസം ഖുറൈശികൾ തിരുനബി(സ) ക്കരികിൽ വന്നു.കൂട്ടത്തിൽ അബൂജഹ്ൽ
വലീദ്, ആസ്വിമുബ്നു വാഇൽ,അസ് വദ് , നള്റുബ്നു ഹർസ്, തുടങ്ങി ശത്രുക്കളുടെ നീണ്ട നിര തന്നെയുണ്ട്.
" നിന്റെ വാദം സത്യമാണങ്കിൽ ഞങ്ങൾ പറയുന്ന അൽഭുതം പ്രകടമാക്കണം, അതായത് ചന്ദ്രനെ പിളർത്തണം. ഒരു പാതി ജബൽ അബീ ഖുബൈസ് പർവ്വത മുകളിലും രണ്ടാം പാതി ഖുഅയ്ഖആനി ലും ദൃശ്യമാവണം" ശത്രുക്കൾ തിരുനബി (സ) യെ വെല്ലുവിളിച്ചു. ഇത് ഒരിക്കലും നടക്കില്ലന്ന മിഥ്യാധാരണയാൽ അവർ ഹബീബായ നബി(സ)യെ പരിഹസിച്ചു.
തിരുനബി(സ)വളരെ സൗമ്യനായി വാനിലേക്ക് വിരൽ ചൂണ്ടി. അവിടുന്ന് പറഞ്ഞു " ശരി നോക്കി ക്കൊള്ളുക"
അവർ ഒന്നടങ്കം ആകാശത്തേക്ക് നോക്കി.
അൽഭുതം...! മഹാൽഭുതം....!!
പാൽനിലാവ് പൊഴിച്ചു നിൽക്കുന്ന ചന്ദ്രൻ രണ്ട് പിളർപ്പായിരിക്കുന്നു.
ഒരു ഭാഗം ജബൽ അബീ ഖുബൈസിന്റെ മുകളിലും,രണ്ടാം പാതി ഖുഅയ്ഖആനി ലുമായി കാണപ്പെട്ടു.
സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ ഖുറൈശികൾ പ്രയാസത്തിലായി.
കാണുന്നത് സത്യം തന്നെയാണോ...? അവർ ശങ്കിച്ചും.
ഭൂമിയിൽ നിന്ന് 38 4000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, 1.62 m/S 2 ഗ്രാവിറ്റിയുള്ള,1737.1 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രൻ രണ്ടായി പിളർന്നിരി ക്കുന്നു..!
ശത്രുക്കൾ തങ്ങളുടെ കണ്ണുകൾ തുടച്ചു നോക്കി. ആവർത്തിച്ചു പല തവണ നോക്കി. ആ വസ്തുദ അവർക്ക് ബോധ്യ പ്പെട്ടു.അതെ ചന്ദ്രൻ രണ്ടായി പിളർന്നിരി ക്കുന്നു. തങ്ങൾ കണ്ട അത്യൽഭുതകര മായ കാഴ്ചയുടെ യാഥാർത്ഥ്യം ഉൾകൊ ള്ളാൻ അവർ നിർബന്ധിതരായി.
" ഇത് വെറും കണ്കെട്ടാണ്, മുഹമ്മദ് കാണിക്കുന്ന തന്ത്രങ്ങളിൽ ഏറ്റവും വലിയ ഒന്ന് " വസ്തുതകളോട് പുറം തിരിഞ്ഞു നിന്ന ആ വിഡ്ഡികൾ ഇത്രയും പറഞ്ഞു തിരിച്ചു പോയി.
Post a Comment