നബി തങ്ങളുടെ വഫാത്തിനു ശേഷം വഫാത്തായപ്രഥമ ഭാര്യ!!!
അവിടുത്തെ പ്രധാനപ്പെട്ട ഒരു മഹത്വമായി സ്വഹാബത്ത് വിശേഷിച്ചതും ഇതാണ്.
وفينا نبى يعلم ما في غد
(അദൃശ്യങ്ങൾ കൃത്യമായി പറയുന്ന ഒരു നബിയുണ്ട് ഞങ്ങൾക്ക് )
മഹതിയായ ആയിശ ബീവി (റ) പറയുന്നു. നബി പത്നിമാരിൽ ചിലർ അവിടുത്തോട് ചോദിച്ചു.
" അങ്ങയുടെ വഫാത്തിനു ശേഷം മരണം പുൽകി അങ്ങയോട് ആദ്യം ചേരുന്ന ഭാര്യ ആരാണ്?"
നബി(സ) പറഞ്ഞു: നിങ്ങളിൽ ഏറ്റവും കൈകൾ നീണ്ടവരാണ്.
അതു കേട്ട് നബി പത്നിമാർ പരസ്പരം തങ്ങളുടെ കൈകൾ വെച്ച് നോക്കി കൈ നീളം കൂടുതൽ ആർക്കാണന്ന് പരിശോധിച്ചു.
സൗദാ ബീവിയായിരുന്നു ഏറ്റവും അധികം നീളമുള്ള കൈകളുടെ ഉടമ.
പക്ഷെ "കൈകൾ നീളം കൂടിയവൾ " എന്നത് കൊണ്ട് തിരു നബി(സ) ഉദ്ദേശിച്ചത് ഏറ്റവും കൂടുതൽ ദാന ധർമം നൽകുന്നവൾ എന്നാണ്.
സൈനബ് ബീവിയായിരുന്നു ഏറ്റവും അധികം ദാനധർമം നടത്തിയിരുന്ന നബിപത്നി . "ഉമ്മുൽ മസാകീൻ " ( പാവങ്ങളുടെ മാതാവ്) എന്ന പേരിൽ മഹതി അറിയപ്പെട്ടതും അവിടുത്തെ അറ്റമില്ലാത്ത ദാന ധർമം കൊണ്ടാണ്.
പാവങ്ങൾക്ക് ദാനം നൽകുന്നത് ബീവിക്ക് വല്ലാത്ത താൽപര്യമായിരുന്നു. കയ്യിലൊന്നും അവശേഷിക്കാത്ത രൂപത്തിൽ മഹതി ധർമം ചെയ്യും.
മഹതി തന്നെയാണ് നബി (സ) യുടെ വഫാത്തിനു ശേഷം ആദ്യം മരണപ്പെട്ടു അവിടുത്തോട് ചേർന്നതും.
Post a Comment