ആട്ടിൻ മാംസത്തിൽ വിഷം ചേർത്ത കഥ !!!
മഹാനായ അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു. മുസ്ലീംകൾ ഖൈബർ കീഴ്പ്പെടുത്തിയ ദിവസം തിരുനബി(സ) തങ്ങൾക്ക് യഹൂദികൾ പാകം ചെയ്ത ആട്ടിൻ മാംസം ഹദ് യ നൽകി. അത് വിഷം കലർത്തിയ മാംസമായിരുന്നു. ആ കൊടും വഞ്ചന ആറ്റലോർ തിരിച്ചറിഞ്ഞു. അവിടുന്ന് കൽപിച്ചു " ഇവിടെയുള്ള മുഴുവൻ യഹൂദികളെയും വിളിക്കൂ"
എല്ലാവരെയും വിളിച്ചു.
അവരെല്ലാം എത്തിച്ചേർന്നു.
നബി(സ): നിങ്ങളോട് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ?
യഹൂദികൾ: തീർച്ചയായും.
നബി(സ): നിങ്ങളുടെ പിതാവാരാണ്?
അവർ ഒരാളുടെ പേരു പറഞ്ഞു. പക്ഷെ അത് ശുദ്ധ നുണയായിരുന്നു.
നബി(സ):നിങ്ങൾ പറഞ്ഞത് ശുദ്ധ കളവാണ്.
ശേഷം അവിടുന്ന് അവരുടെ പിതാവിന്റെ ശരിയായ പേര് പറഞ്ഞു.
കളവ് പറഞ്ഞ അവർ അൽഭുതം കൂറി.
തിരു നബി(സ) വീണ്ടും ചോദിച്ചു "ഞാൻ ഇനിയും നിങ്ങളോട് ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുന്നു. സത്യം പറയുമോ?"
യഹൂദികൾ: അതെ, ഇനിയും ഞങ്ങൾ വ്യാജം പറഞ്ഞാൽ അങ്ങത് തിരിച്ചറിയുമല്ലോ. ഞങ്ങളുടെ പിതാവിന്റെ വിഷയത്തിൽ തിരിച്ചറിഞ്ഞ പോലെ.
നബി(സ): ആരാണ് നരകവാസികൾ?
യഹൂദികൾ: വളരെ കുറഞ്ഞ സമയം ഞങ്ങൾ നരക ശിക്ഷ അനുഭവിക്കും. പിന്നിട് രക്ഷപ്പെടും. ശേഷം നിങ്ങളായിരിക്കും അതിൽ കിടക്കേണ്ടി വരിക.
സത്യസരണിയിൽ നിന്ന് തെന്നിമാറി , പിഴച്ച വിശ്വാസം പുലർത്തിയ യഹൂദികൾ അൽപം മാത്രം നരകം അനുഭവിച്ച് പിന്നീട് ശാശ്വതരായ സ്വർഗസ്ഥരാവും എന്നാണ് ധരിച്ചിരുന്നത്. ഈ അബന്ധ ധാരണ തിരു നബി(സ) ഉടനടി തിരുത്തി അവിടുന്ന് പറഞ്ഞു " ഏറ്റവും പിഴച്ച വിശ്വാസം വെച്ച് പുലർത്തുന്ന നിങ്ങളാണ് ശാശ്വത നരകവാസികൾ. സത്യവിശ്വാസികളായ ഞങ്ങൾ നരകത്തിലുണ്ടാവില്ല "
നബി(സ): ഒന്നു കൂടെ ചോദിക്കട്ടെ ,സത്യം പറയാമോ?
യഹൂദികൾ: അതെ
നബി(സ): നിങ്ങൾ എനിക്ക് കൊടുത്തു വിട്ട ഈ ആട്ടിൻ മാംസത്തിൽ വിഷം ചേർത്തിട്ടുണ്ടോ?
യഹൂദികൾ: അതെ
നബി(സ): എന്തിനീ വഞ്ചന ചെയ്തു?
യഹൂദികൾ: താങ്കൾ ഒരു കള്ള പ്രവാചകനാണങ്കിൽ ഈ അപകടം തിരിച്ചറിയാതെ മരണപ്പെടും .അതോടെ താങ്കളുടെ ശല്യം തീരുമല്ലോ.
താങ്കൾ യഥാർത്ഥ പ്രവാചകനാണങ്കിൽ ഈ അപകടം അമാനുഷിക സിദ്ധി കൊണ്ട് തിരിച്ചറിയുകയും വിഷമേൽക്കാതെ രക്ഷപ്പെടുകയും ചെയ്യും...
തിരുനബിയുടെ ജ്ഞാനം എത്ര അപാരം !
Post a Comment