ബറാഅത്ത് രാവ്; അനുഗ്രഹീതരാവ്!!!
ഒരിക്കൽ തിരുനബി(സ്വ)ചോദിച്ചു ശഅബാനിനു ആ പേര് ലഭിക്കാൻ കാരണം എന്താണ് എന്ന് നിങ്ങൾക്ക് അറിയാമോ?
സ്വഹാബത്ത് പറഞ്ഞു "അല്ലാഹുവും, അവന്റെ റസൂലും അറിയും"
അവിടുന്ന് പറഞ്ഞു " വിശുദ്ധ റമളാൻ വരെ അനിയന്ത്രിതമായ നന്മ പൈത്ത് നടക്കുന്ന മാസമാണിത് (അൽ - അമാലിശ്ശജരിയ്യ)
"തീർച്ചയായും നാമതിനെ (ഖുർആൻ) ഒരനുഗ്രഹീത രാവിൽ അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും നാം മുന്നറിയിപ്പ് നൽകുന്നവനാണ്. യുക്തി പുർണമായ ഓരോ കാര്യവും ആ രാത്രിയിൽ വേർതിരിച്ച് വിവരിക്കപ്പെടുന്നു" ( ദുഖാൻ 3-4)
മേൽ ആയത്ത് വിശദീകരിച്ച് മഹാനായ ഇമാം റാസി (റ) വിവരിക്കുന്നു" ആയത്തിൽ പരാമർശിക്കപ്പെട്ട അനുഗ്രഹീത രാവ് ബറാഅത്ത് രാവാണെന്ന് ഇക്രിമ (റ) അടക്കം നിവധി പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു(തഫ്സീർ റാസി ).
റമളാനിലാണ് ഖുർആൻ ഇറക്കപ്പെട്ടത് എന്ന ആയത്ത് ഇതിനെതിരല്ല. ഒന്നാം ആകാശത്തിലെ നിശ്ചിത സ്ഥലത്തേക്കു ള്ള അവതരണമാണ് ബറാഅത്ത് രാവിൽ നടന്നത്. അവിടെ നിന്നും ഘട്ടം ഘട്ടമായി തിരുനബി(സ) ലേക്കുള്ള അവതരണമാണ് റമളാനിലുണ്ടായത്.മുൻഗാമികളെല്ലാം ഈ ശ്രേഷ്ടരാവിനെ ആരാധനകൾ കൊണ്ട് സമ്പന്നമാക്കിയിരുന്നു. മഹാനായ അംറുബ്നു ഖൈസ് (റ) ശഅബാൻ വന്നാൽ തന്റെ കടയടച്ച് ഖുർആൻ പാരാ യണത്തിൽ മുഴുകുമായിരുന്നു (ലത്വാഇഫുൽ മആരിഫ്)
ഇമാം ഖുർത്വുബി (റ)ന്റെ വിശദീകരണം കാ ണുക: "ഇ ക്രിമ (റ) പറയുന്നത്: ആയത്തിൽ പരാമർശിക്കപ്പെട്ട അനുഗ്രഹീതരാവ് ശഅബാൻ പകുതിയുടെ രാവാണ്. പ്രസ്തുത രാവിൽ ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനി ക്കപ്പെടും.ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരിൽ നിന്ന് വേർതിരിച്ച് ലീസ്റ്റ് തയ്യാറാക്കപ്പെടും.ഹജജ് കർമം നിർവഹിക്കുന്നവർ ആരെല്ലാമെന്ന് നിർണയിക്കപ്പെടും. ഓരോ വകുപ്പിലും നീർണയിക്കപ്പെട്ടവരേക്കാൾ ഒരാളെ പോലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ല. ഉസ്മാനുബ്നുൽ മുഗീറ (റ) റിപ്പോർട്ട് ചെയ്യു ന്ന ഹദീസിൽ നബി(സ്വ) പറഞ്ഞു: ഒരു ശഅബാൻ മുതൽ അടുത്ത ശഅബാൻവരെയുള്ളവരുടെ ആയുസ്സ് തീരുമാനിക്കപ്പെടും. ഒരാൾ വിവാഹിതനായി അവന് സന്താനം ഉണ്ടാ വുകയും ചെയ്യും. പക്ഷെ അവന്റെ നാമം മരണപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കും. (ഖുർത്വുബി)
'യുക്തിപൂർണമായ കാര്യം ' എന്ന് അല്ലാഹു മേൽ ആയത്തിൽ പറഞ്ഞതിന്റെ താൽപര്യം മനുഷ്യരുടെ ആയുസ് ,ഭക്ഷണം, ജയാപജയ ങ്ങൾ തുടങ്ങിയവയാണ്. ഇവയെല്ലാം ഒരോർത്തർക്കും വെത്യസ്തമായിരിക്കും. ഇമാം റാസി (റ) വിവരിക്കുന്നു "ആയുസ്സ്, ഭക്ഷണം,വെ
ളളം ,ജയാപജയങ്ങൾ' എന്നിവ ഓരോർത്തർക്കും വെത്യസ്ത അളവിലായിരിക്കും അല്ലാഹു അനുവദിച്ചത്.ഈ വ്യത്യസ്തതക്ക് പിന്നിൽ അല്ലാഹുവിന്റെ അതിമഹത്തായ 'ഹിക്മ ത്താണ്. അതിനാൽ 'ഹകീം' എന്ന അല്ലാഹുവിന്റെ വിശേഷണം ആലങ്കാരികമായി പ്രസ്തുത കാര്യങ്ങൾക്ക് പ്രയോഗിച്ചു " അംറുൻ ഹക്കീം " എന്നു പറഞ്ഞു.( റാസി )
ഇമാം റാസി(റ), ഇമാം ഖുർത്വുബി (റ), ഇസ്മാ ഈലിൽ ഹിഖീ (റ) തുടങ്ങിയവർ ബറാഅത്ത് രാവിനെ കുറിച്ച് നൽകിയ ഒരു വിശദീകരണം കൂടെ കാണാം: എല്ലാ വിവരങ്ങളുമടങ്ങിയ ലൗഹുൽ മഹ്ഫുളിൽ നിന്ന് ഒരു വർഷ ത്തേക്കുള്ള പദ്ധതികൾ പകർത്തിയെഴുതൽ ബറാഅത്ത് രാവിൽ തുടങ്ങി ലൈലത്തുൽ ഖദറിൽ പൂർത്തിയാക്കുമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്.തുടർന്ന് ഓരോ വകുപ്പുകളും അതാതിന്റെ ചുമതല വഹിക്കുന്ന മലക്കുകളെ ഏൽപിക്കും. അതനുസരിച്ച് ഭക്ഷണത്തി ന്റെ കാര്യം മീക്കാഇലീനെയും, ഭൂകമ്പം തുടങ്ങിയവ ജിബ്രീലിനെയും, ആ പത്ത് മുസ്വീബത്തുകളുടെ ലിസ്റ്റുകൾ അസ്റാഈലിനെയും ഏൽപ്പിക്കും.
ബറാഅത്ത് രാവിൽ അല്ലാഹുവിന്റെ റഹ്മത്ത് ഒന്നാം ആകാശത്തേക്കിറങ്ങും. കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാൾ ദോഷങ്ങൾ അന്ന് അല്ലാഹു പൊറുക്കുന്നതാണ് . അതിനാൽ റഹ്മത്തിന്റെ രാവ് എന്ന പേരിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു.
അറബി മാസം ശഅബാൻ 14ന് അസ്തമിച്ച രാത്രിയെയാണ് ബറാഅത്ത് രാവ് എന്ന് വിളിക്കുന്നത്. മോചനം എന്നാണ് ബറാഅത്ത് എന്ന പദത്തിനർത്ഥം. നരകാവകാശികളായ നി രവധിയാളുകൾക്ക് നരകമോചനം ലഭ്യമാകുന്ന രാത്രിയായത് കൊണ്ടാണ് ആ പേര് വന്നത്. ലൈലതുൻ മുബാറക, ലൈലതു സ്വാക്ക്, ലൈലതുറഹ്മ; എന്നീ പേരുകളിലും ഈ രാവ് അറിയപ്പെടുന്നുണ്ട്.
നിരവധി ഹദീസുകളിലൂടെ നബി (സ്വ) തങ്ങൾ ബറാഅത്ത് രാവിന്റെ ശ്രേഷ്ടത നമ്മെ തെര്യ പ്പെടുത്തുന്നുണ്ട്. അവയിൽ ചിലത് നമുക്ക് വായിക്കാം.
മുആദുബ്നു ജബൽ (റ) നിവേദനം ചെയ്യുന്നു
നബി(സ്വ) പറഞ്ഞു " ശഅബാൻ പകുതിയുടെ രാവിൽ അവിശ്വാസിയും അക്രമിയുമല്ലാത്ത എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകയും അവർക്ക് അല്ലാഹു പൊറുക്കുകയും ചെയ്യും (ത്വബറാനി)
ആയിശ(റ) വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു, ബറാഅത്ത് രാവിൽ ജിബ്രീൽ(അ) എന്റെ സമീപം വന്ന് ഇപ്രകാരം പറഞ്ഞു "ഈ രാവിൽ കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തോളം ആളുകൾക്ക് അല്ലാഹു നരക മോചനം നൽകുന്നതാണ് (ബൈഹഖി)
ശഅബാൻ പകുതിയുടെ രാവിൽ നിങ്ങൾ നിസ്കരിക്കുകയും പകൽ നോമ്പനുഷ്ടിക്കു കയും ചെയ്യുക (ഇബ്നു മാജ)
ആയിഷ (റ) യിൽ നിന്ന് നിവേദനം: നബി(സ്വ) ചോദിച്ചു: ശഅബാൻ പതിനഞ്ചിന്റെ രാവിലുള്ള മഹത്വം നീനക്കറിയാമോ? ബീവി ചോദിച്ചു എന്താണ് നബിയെ? നബി (സ) വീശദീകരിച്ചു: " ഈ വർഷം ജനിക്കുന്നതും മരിക്കുന്നതുമാ
യ എല്ലാ മനുഷ്യരെയും നീശ്ചയിക്കുന്നത് ആ രാവിലാണ്. അന്ന്. മനുഷ്യരുടെ കർമ്മങ്ങൾ ഉയർത്തപ്പെടും.അവരുടെ ദക്ഷണം ഇറങ്ങു ന്നതും അന്ന് തന്നെയാണ് (മിശ്ക്കാത്ത്)
അഞ്ച് സവിശേഷതകൾ ബറാഅത്ത് രാവി
നുണ്ട്.
1. യുക്തി പൂർണമായ എല്ലാ കാര്യങ്ങളും അതിൽ തീരുമാനിക്കപ്പെടുന്നു.
2. ബറാഅത്ത് രാവിലെ ആരാധനാകർമങ്ങ ൾക്ക് പ്രത്യേക പവിത്രതയാണ്. ഹദീസിൽ കാണാം " ബറാഅത്ത് രാവിൽ 100 റക്അ ത്ത് നിസ്കരിക്കുന്നവരിലേക്ക് 100 മലക്കുക ളെ അല്ലാഹു നിയോഗിക്കും.30 മലക്കുകൾ അവനെ സ്വർഗം കൊണ്ട് സന്തോഷം അറിയി
ക്കും.30 മലക്കുകൾ അവന് നരക മോചനം നൽകും 30 മലക്കുകൾ ഐഹിക ലോകത്തി ലെ ആപത്തുകളിൽ നിന്നവനെ രക്ഷിക്കും.10 മലക്കുകൾ പിശാചിന്റെ വഞ്ചനകളിൽ നിന്ന് അവനെ രക്ഷിക്കും.)
3. ആ രാവിൽ അല്ലാഹു വിന്റെ അനുഗ്രഹം ധാരാളം ചൊരിയുന്നു. നബി(സ്വ) പറയുന്നു: കൽ ബ് ഗോത്രക്കാരുടെ ആടുകളുടെ രോമ ത്തിന്റെ എണ്ണം കണ്ട് ഈ രാത്രിയിൽ അല്ലാ ഹു എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും
: 4. പ്രത്യേക പാപമോചനം നൽകപ്പെടുന്നു.
നബി(സ്വ) പറയുന്നു: ജോൽസ്യൻ, അക്രമി, സ്ഥീരമദ്യപാനി, മാതാപിതാക്കളെ വെറുപ്പി ക്കുന്നവൻ, സ്ഥിരമായി വെഭിചരിക്കുന്നവൻ എന്നിവരല്ലാത്ത എല്ലാ വിശ്വാസികൾക്കും ബറാഅത്ത് രാവിൽ അല്ലാഹു പൊറുത്ത് കൊടുക്കും.
5. നബി (സ്വ)ക്ക് ശുപാർശ പറയാനുള്ള പൂർ ണാധികാരം നൽകപ്പെട്ടത് ഈ രാവിലാണ്. ശഅബാൻ പതിമൂന്നാം രാവിൽ ഉമ്മത്തിന് ശുപാർശ ചെയ്യാനുള്ള അധികാരം നബി (സ) ചോദിച്ചപ്പോൾ മൂന്നിലൊന്ന്
അല്ലാഹു നൽകി. പതിനാലാം രാവിൽ വീണ്ടും ചോദിച്ചപ്പോൾ മൂന്നിൽ രണ്ടും നൽകി. എന്നാ ൽ പതിനഞ്ചാം രാവിൽ വീണ്ടും ചോദ്യം ആ വർത്തിച്ചപ്പോൾ ശുപാർശക്കുള്ള പൂർണാധി കാരം അല്ലാഹു നൽകി.( റാസി )
ഇബ്നുതൈമിയ്യ തന്നെ പറയുന്നത് നോക്കൂ: ശഅബാൻ പകുതിയുടെ ശ്രേഷ്ടത വെക്ത മാക്കുന്ന നിരവധി ഹദീസുകളും ആസാറുക ളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുൻഗാമികളി ൽ പെട്ട ഒരു വിഭാഗം ആ രാവിൽ പ്രത്യേകം നിസ്കാരം നിർവഹിച്ചതായും ഉദ്ധരിക്കപ്പെട്ടി ട്ടുണ്ട്. അതിനാൽ പ്രസ്തുത രാവിൽ ആരെ ങ്കിലും പ്രത്യേക നിസ്കാരം നിർവഹിച്ചാൽ 'അതിന് മുൻഗാമികളുടെ മാതൃകയും തെളി വുണ്ട്.(ഫതാവാ ഇബ്നു തൈമിയ്യ)
ബറാഅത്ത് രാവിലെ പ്രത്യേക നിസ്കാരത്തി ന്റെ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വെത്യാസമുണ്ട്. അന്നത്തെ രാത്രിയിൽ പ്രത്യേക 100 റകഅത്തിനെ കുറിച്ച് ഇമാം ഗസ്സാലി(റ) തന്റെ ഇഹ്യയിൽ പരാമർശി ക്കുന്നുണ്ട്. എന്നാൽ പ്രസ്തുത നിസ്കാരം ബിദ്അത്താണെന്ന് ഇമാം നവവി(റ) ശർഹു ൽ മുഹദ്ദബിൽ പറയുന്നു.
എന്നാൽ ഇബ്നു ഹജർ(റ) ഈ അഭിപ്രായാന്തരത്തിലെ തീരുമാനം പറയുന്നത് ഇപ്രകാരമാണ് " റജബിലെ ആദ്യ വെള്ളിയാഴ്ച രാവിൽ ഇശാമഗ്രിബിനിടയിലെ 12 റകഅത്ത് പ്രത്യേക നിസ്കാരവും ശഅബാൻ പതിനഞ്ചാം രാവിലെ 100 റകഅത്ത് നിസ്കാരവും ബിദ്അ ത്താണെങ്കിലും അവ തടയപ്പെടേണ്ടതല്ലെന്നാണ് മഹാനായ ഇബ്നു സ്വലാഹ്(റ)ന്റെ ഫത്വ വയിൽ നിന്ന് മനസ്സിലാകുന്നത്. നീസ്കരിക്കുവാനുള്ള പൊതു ഉത്തരവിന്റെ കീഴിൽ അവ രണ്ടും ഉൾപ്പെടുമെന്നതാണ്അദ്ധ്യേഹത്തി ന്റെ തെളിവ് ( ഫതാവൽ കുബ്റാ)
ശഅബാൻ പതിനഞ്ചിന് (ബറാഅത്ത് ദിനം)പകൽ നോമ്പെടുക്കൽ സുന്നത്താണെന്ന് അർത്ഥശങ്കക്കിടമില്ലാതെ ഇമാം റംലി (റ) വെക്തമാക്കിട്ടുണ്ട് (ഫതാവ റംലി)
ബറാഅത്ത് രാവിൽ ഒരു പ്രാവശ്യം ദുഖാൻ സൂറത്തും മൂന്ന് പ്രാവശ്യം യാസീനും പാരായണം ചെയ്യുന്ന പതിവുണ്ട്. സച്ചരിതരായ പൂർ വ്വികരിൽ നിന്ന് പകർന്നു കിട്ടിയ നല്ല ആചാര മണിത്. യാസീൻ ഒന്ന് ആയുസിൽ ബറക്ക ത്തുണ്ടാവാനും, രണ്ടാമത്തേത് ഭക്ഷണത്തിൽ വിശാലതയുണ്ടാവാനും, മൂന്നാമത്തേത് മരണവേള നല്ല പര്യവസാനമാവാനും വേണ്ടി യാണ്. എന്തുലക്ഷ്യം വെച്ചാണോ യാസീൻ പാരായണം ചെയ്യുന്നത് അതു നിറവേറ്റപ്പെടും
എന്ന ഹദീസ് ഈ പതിവിന് പ്രാമാണികമായി ഊർജജം നൽകുന്നു.
അല്ലാമ മുർതളാ സബീദി (റ) പറയുന്നു: ബറാ അത്ത് രാവ് ആരാധനകൾ കൊണ്ട് സമ്പന്ന മാക്കുക എന്ന ആചാരം സച്ചിരിതരായ മുൻ ഗാമികളിൽ നിന്ന് പകർന്ന് കിട്ടിയതാണ്.അന്ന് മൂന്ന് യാസീൻ പാരായണം ചെയ്യുകയും ഓരോന്നിലും ക്രമപ്രകാരം ആയുസ്സിലെ ബറകത്ത്, ഭക്ഷണത്തിലെ വിശാലത ,മരണ സമയത്തെ ശുഭപര്യവസാനം എന്നീവ ലക്ഷ്യമാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കണം
(ഇത്ഹാഫു സാദത്തിൽ മുത്തഖീൻ )
ശഅബാൻ പകുതിയുടെ രാവിൽ ഇശാ മഗ് രിബിനീsയിൽ മൂന്ന് യാസീൻ തുടരെ പാരായണം ചെയ്യണം. അവയക്കിടയിൽ മറ്റു സംസാരം പാടില്ല. യാസീൻ കൊണ്ട്, ആയുസ് വർധനവ്, ഭക്ഷണ വിശാലത ,വിജയീകളിൽ ഉൾ പെടുക എന്നിവ എഥാക്രമം ലക്ഷ്യം വെക്ക ണം.( നീഹായത്തുൽ അമൽ )
ഏതൊരു സമയത്തിനും ശ്രേഷ്ഠത ലഭിക്കുന്ന
ത് ആ സമയം ഉൾകൊള്ളുന്ന മഹത്തായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. വീശുദ്ധ റമളാൻ. മാസങ്ങളുടെ നേതാവായത് അതി ൽ ഖുർആൻ, അവതരിച്ചതിനാലാണ്. ആദം നബി(അ)ന്റെ ജന്മദിനം വെള്ളിയാഴ്ചയായതിനാൽ വെള്ളി ദിവസങ്ങളുടെ നേതാവായി. അതുപോലെ ബറാഅത്ത് രാവിന് ആ ശ്രേഷട തലഭിച്ചതും അന്ന് സംഭവിച്ച മഹത്തായ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. ഹബീബായ നബി(സ്വ) ഹിജ്‌റക്ക് ശേഷം 17 മാസക്കാലം നിസ്കരിച്ചത് ബൈത്തുൽ മുഖ ദ്ദസിലേക്കു തിരിഞ്ഞായിരുന്നു.എന്നാൽ ഇബ്രാഹിം നബി(അ) ന്റെ ഖീബ് ലയായ കഅബ
യിലേക്ക് തിരിഞ്ഞ് നിസ്കരിക്കലായിരുന്നു തിരു നബി (സ്വ)യുടെ ആഗ്രഹം. ഏറെക്കാലത്തെ മുത്ത് നബിയുടെ അഭിലാഷം പൂവണി യിച്ചു കൊണ്ട് സൂറത്തുൽ ബഖറയുടെ 144 മത്തെ ആയത്ത് ഇറങ്ങി.ഖീബലമാറ്റം സാധ്യമയത് ശഅബാൻ പതിനഞ്ചിനായിരുന്നു. തിരുനബി(സ)യുടെ പേരിൽ സ്വലാത്ത് ചൊ ല്ലാൻ ആജ്ഞാപിക്കുന്ന സൂറത്ത് അഹ്സാ ബിലെ 56,മത്തെ ആയത്ത് ഇറങ്ങുന്നതും അന്നേ ദിവസം തന്നെയാണ്.അപ്പോൾ ആ ദിനത്തിന്റെ രാവിനും പകലിനും. ശ്രേഷ്ത ലഭിക്കുമെന്നത് തീർച്ചയാണല്ലോ.
ശഅബാൻ അല്ലാഹു വിന്റെ ഹബീബീ ന്റെ മാസമാണ്. ശഅബാനിലെ അധിക ദീവസ വും അവിടുന്ന് നോമ്പെടുക്കാറുണ്ടായിരുന്നു. നിർബന്ധമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടവരുമോ ശങ്കയാണ് ശഅബാൻ മുഴുവനായും തിരുനബി (സ്വ) നോമ്പനുഷ്ഠിക്കാതിരിക്കാനു ളള കാരണം. റമളാൻ കഴിഞ്ഞാൽ നോമ്പെടു ക്കാൻ 'ഏറ്റവും ഉത്തമമായ .മാസങ്ങൾ യുദ്ധം നിശിദ്ധമായ നാൽ മാസങ്ങളാണ്. ശഅബാൻ പുർണമായു നോമ്പെടുക്കൽ പ്രത്യേകം സുന്നത്താണ് (ശർവാനി )
ബറാഅത്ത് രാവിൽ മരണപ്പെട്ടവരെ പ്രത്യേകം സിയാറത്ത് ചെയ്യുന്ന പതിവുണ്ട്. പ്രോൽസാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണത്. കാരണം ഹബീബായ നബി(സ) ആയിഷ ബീവി (റ)ന്റെ വീട്ടിൽ നിന്ന് ഒരു ദിവസം പാതിര നേരം പുറത്തിറങ്ങി. അന്ന് ഒരു ബറാഅത്ത് രാവായിരുന്നു.തിരുനബി(സ)യിൽ നിന്ന് പ്രകടമായ ഈ അസാധാരണ നടപടിയിൽ കൗതുകപ്പെട്ട ബീവി നബി(സ) നിരീക്ഷിച്ചു. അവിടുന്ന് പോവുന്നത് മദീനയിലെ ഖബർസ്ഥാനായ ജന്നത്തുൽ ബഖീഇലേക്കാണ്. അവിടെ മറവ് ചെയ്യപ്പെട്ടവരെ സിയാറത്ത് ചെയ്യുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്താണ് അവിടുന്ന് മടങ്ങിയത്.
ബറാഅത്ത് രാവിൽ മുൻഗാമികൾ പ്രത്യേക സിയാറത്ത് യാത്ര തന്നെ സംഘടിപ്പിച്ചിരുന്നുവെന്ന് ലോക സഞ്ചാരി ഇബ്നു ബത്തൂത്ത സാക്ഷ്യപ്പെടുത്തുന്നു.
അദ്ദേഹം പറയുന്നു "മഹാനായ ഇബ്റാഹീമുബ്നു അദ്ഹം(റ)ന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന നാട്ടിൽ ബറക്കത്തിന്റെ ജലവും അവിടെ വരുന്നവർക്ക് ഭക്ഷണവും ഉണ്ടായിരുന്നു. ബറാഅത്ത് രാവിൽ ശാമിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഈ മഖാമിലേക്ക് ആളുകൾ സിയാറത്ത് യാത്രകൾ സംഘടിപ്പിക്കുക യും മൂന്ന് ദിവസം വരെ അവിടെ തങ്ങുകയും ചെയ്യാറുണ്ടായിരുന്നു (രിഹ്ലത്തു ഇബ്നു ബത്തൂത്ത)
അഹ്ലുസ്സുന്നയുടെ വിശ്വാസ ധാരയിൽ നിന്ന് പുറത്ത് പോയ പുത്തനാശയക്കാർ ക്ക് ബറാഅത്ത് രാവിന്റെ പവിത്രത ലഭിക്കുകയില്ല. മഹത്തായ ഈ രാവിന്റെ ശ്രേഷ്ടത തടയപ്പെടുന്ന ഹതഭാഗ്യവന്മാ രെ എണ്ണിയപ്പോൾ തിരുനബി(സ്വ) ഉപയോഗിച്ച "മുശാഹിൻ " എന്നതിന്റെ താൽപര്യം ,ഭൂരിപക്ഷം വിശ്വാസികളുടെ യും ആചാരാനുഷ്ഠാനങ്ങളിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന പുത്തൻ വാദികളാ ണന്ന് മഹാനായ ഇമാം ഔസാഈ (റ) വിവരിക്കുന്നു (ഹാശിയത്തുസ്സിൻദി അലാ ഇബ്നിമാജ)
ബറാഅത്ത് രാവിന്റെ മഹത്വം പരിഗണിച്ച് മധുര പലഹാരവും മറ്റു വിശേഷ ഭക്ഷണവും നൽകി കുടുംബത്തെ സന്തോഷിപ്പിക്കണം (ജമൽ )
Post a Comment